District News
പത്തനംതിട്ട: കോന്നി മണ്ഡലത്തെ പ്രതാപത്തിലേക്ക് തിരികെകൊണ്ടുവരാന്‍ യുഡിഎഫ് വിജയം അനിവാര്യമാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കറ്റാനം ഷാജി. കോന്നി നിയോജകമണ്ഡലത്തിലെ തണ്ണിത്തോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ. ദേവകുമാര്‍ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
District News
മഞ്ചേരി: നഗരസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇക്കഴിഞ്ഞ ഒന്‍പതിന് വൈകിട്ട് ഏഴുമുതൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തവരെയും നേതാക്കളെയും പ്രതിചേർത്ത് കേസെടുത്ത പോലീസ് നടപടിക്കെതിരേ പ്രക്ഷോഭം ശക്തമാക്കുമെന്ന് യുഡിഎഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതിന്റെ ഭാഗമായി 17ന് രാവിലെ 10ന് യുഡിഎഫ് മഞ്ചേരി പോലീസ് സ്റ്റേഷൻ മാർച്ച് നടത്തും. കിഴക്കേതലയിൽനിന്ന് തുറയ്ക്കൽ വരെയായിരുന്നു പ്രകടനം. ഇതോടൊപ്പം ഡിജെ വാഹനവുമുണ്ടായിരുന്നു. പരിപാടിയുടെ അഞ്ചു ദിവസം മുന്‍പു തന്നെ മഞ്ചേരി പോലീസിൽ അനുമതിക്കായി അപേക്ഷിച്ചിരുന്നു.
ഗതാഗതം മുടങ്ങാതിരിക്കാൻ ട്രോമകെയർ, വൈറ്റ് ഗാർഡ് സന്നദ്ധപ്രവർത്തകരെ നിയോഗിക്കുകയും ചെയ്തു.
രാത്രി ഒന്‍പതിനകം മ്യൂസിക്കും ലൈറ്റും നിർത്തുകയും ചെയ്തു. എന്നാൽ വിജയാഘോഷം നടക്കുന്നതിന്റെ ഏതാനും മണിക്കൂർ മുന്‍പ് അനുമതിയും മൈക്ക് പെർമിഷനും റദ്ദാക്കുകയായിരുന്നു.
മഞ്ചേരി പോലീസ് പിടിച്ചെടുത്ത ഡിജെ വാഹനം ജില്ലയിലും പുറത്തും യുഡിഎഫും എൽഡിഎഫും വിജയാഘോഷത്തിന് ഉപയോഗിച്ചതാണ്. അന്നൊന്നും അനങ്ങാതിരുന്ന പോലീസ് മഞ്ചേരിയിൽ മാത്രം കേസെടുത്തതും വാഹനം പിടിച്ചെടുത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു.
പ്രതിഷേധ മാർച്ചിൽ യു.എ. ലത്തീഫ് എംഎൽഎ, എ.പി. അനിൽകുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും. മാർച്ച് മഞ്ചേരി ലീഗ് ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കും.
വാർത്താ സമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ്, ഉപാധ്യക്ഷ ബീന ജോസഫ്, യുഡിഎഫ് ചെയർമാൻ ഹനീഫ മേച്ചേരി, കണ്‍വീനർ കെ.കെ.ബി. മുഹമ്മദലി എന്നിവർ പങ്കെടുത്തു.